എടത്വ: എടത്വയില്‍ നിന്ന് തലവടി കോടമ്പനാടിയിലേക്ക് പോകുന്ന റോഡിന്റെ വശങ്ങളും കല്കെട്ടും ഇടിഞ്ഞ് അപകടാവസ്ഥയിൽ. എടത്വ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മണക്ക് തോടിനോട് ചേര്‍ന്നുള്ള പ്രദേശത്തെ റോഡിന്റെ വശങ്ങളും കല്കെട്ടുമാണ് ഇടിഞ്ഞത്. ഏകദേശം 25 മീറ്റര്‍ നീളത്തില്‍ റോഡ് പൊട്ടി കല്‍ക്കട്ട് ഉള്‍പ്പെടെ താഴെ തോട്ടിലേക്ക് ഇടിഞ്ഞു പോയ നിലയിലാണ്.
നിരവധി യാത്രക്കാരും സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. റോഡ് ഇടിഞ്ഞുപോയതിനാല്‍ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ യാത്ര ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അടിയന്തരമായി കല്‍ക്കട്ട് ഉയര്‍ത്തിക്കെട്ടി റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ റോഡ് പൂര്‍ണമായും ഇടിഞ്ഞ് തോട്ടിലേക്ക് പോകാനും സാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു.